Sourav Ganguly predicts outcome of the World Cup, gives his verdict on Virat Kohli and company
വിദേശപിച്ചുകളില്‍ സമാനതകളില്ലാത്ത വിജയം നേടി കുതിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഈ ടീമിന് എത്ര വലിയ ടോട്ടലും എത്തിപ്പിടിക്കാന്‍ കഴിയുമെന്ന് ഗാംഗുലി വിലയിരുത്തി. ടീമിന്റെ ബൗളിങ്ങും ബാറ്റിങ്ങും അങ്ങേയറ്റത്തെ നിലവാരത്തിലാണുള്ളതെന്നും ടീമില്‍ തനിക്ക് വലിയ മതിപ്പുണ്ടെന്നും ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും വിജയം എടുത്തുകാട്ടി ഗാംഗുലി പറയുന്നു.